ജനാഭിമുഖ കുർബാന ഔദ്യോഗികമാക്കണം; വിമത വിഭാഗം വൈദികർ

ജനാഭിമുഖ കുർബാന ഔദ്യോഗികമാക്കണം; വിമത വിഭാഗം വൈദികർ
ജനാഭിമുഖ കുർബാന ഔദ്യോഗികമാക്കണം; വിമത വിഭാഗം വൈദികർ

കൊച്ചി: കുർബാന തർക്കത്തിൽ സീറോ മലബാർ സഭയുടെ പുതിയ സർക്കുലറും അംഗീകരിക്കില്ലെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികർ. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ സമവായ സാധ്യത പൊളിയുകയാണ്. ജനാഭിമുഖ കുർബാന ഔദ്യോഗിക കുർബാനയാക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിമതരുടെ നിലപാട്.

ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സർക്കുലറും അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വൈദികരും അൽമായ മുന്നേറ്റവും പറയുന്നു. ജനാഭിമുഖ കുർബാന മാത്രമേ നടത്താൻ അനുവദിക്കു. ജൂലൈ മൂന്നിന് ശേഷവും ഏകീകൃത കുർബാന നടത്തില്ലന്ന് ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. വൈദികർക്കെതിരെ നടപടിയെടുക്കാൻ സഭാ നേതൃത്വത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയും വിശേഷ ദിനങ്ങളിലും ഒരു തവണയെങ്കിലും ഏകീകൃത കുർബാന അർപ്പിക്കണമെന്നാണ് പുതിയ സർക്കുലർ. ഇല്ലെങ്കിൽ പുറത്താക്കുമെന്നും സർക്കുലറിൽ പറയുന്നു. ആദ്യം ഇറക്കിയ സർക്കുലറിനെതിരെ വത്തിക്കാനെയും കോടതിയെയും സമീപച്ചിരിക്കുകയാണ് വിമത വിഭാഗം. സിനഡിൽ ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അൽമായ മുന്നേറ്റത്തിന്റെ ആരോപണം.

Top