ശ്രീനഗര്‍: ജനങ്ങള്‍ മികച്ച രീതിയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.”ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്ന സാഹചര്യത്തില്‍, ഇന്ന് പോളിങ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും ആളുകളോട് മികച്ച രീതിയില്‍ വോട്ട് രേഖപ്പെടുത്തി ജനാധിപത്യോത്സവം കൂടുതല്‍ ശക്തമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച്, യുവതലമുറയും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണം.” പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിങ് ആരംഭിച്ചു. ആകെയുള്ള 90 മണ്ഡലങ്ങളില്‍ 24 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 219 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.പത്തുവര്‍ഷത്തിനു ശേഷമാണ് ജമ്മുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. വന്‍സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍, റംമ്പാന്‍, കിഷ്ത്വാര്‍, ദോഡ ജില്ലകളിലാണ് ഇന്ന് പോളിങ്.