CMDRF

ദുരന്തഭൂമിയിൽ ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി

ദുരന്തഭൂമിയിൽ ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി
ദുരന്തഭൂമിയിൽ ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തിവരികയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ആകാശ നിരീക്ഷണത്തിനുശേഷം ചൂരല്‍മലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കും. ആകാശ നിരീക്ഷണ ശേഷം കല്പറ്റയിലെത്തി റോഡ് മാര്‍ഗമാകും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുക.

Top