ഡല്‍ഹി: അതിശക്തമായ വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സാധാരണയെക്കാള്‍ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.