CMDRF

കാർ​ഗിൽ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു

കാർ​ഗിൽ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു
കാർ​ഗിൽ സ്മരണയിൽ രാജ്യം: പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു

ന്യൂഡൽഹി: കാർ​ഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും.

യുദ്ധ സ്മാരക സന്ദർശനത്തിന് ശേഷം ഷിങ്കുൻ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും. ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു – പദും – ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കമാണ് ഉൾപ്പെടുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ലേയിലേക്കും അവിടെ നിന്ന് തിരികെയുള്ള യാത്ര ഇത് വഴി സുഗമമാകും. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഇത് മാറും.

കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും. ലഡാക്കിൽ നിന്നും കശ്മീരിൽ നിന്നും നിരവധിയാളുകള്‍ പരിപാടിക്ക് എത്തിയിട്ടുണ്ട്. ദ്രാസിലെ യുദ്ധസ്മാരകത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി വിവിധ പരിപാടികൾ നടത്തിയിരുന്നു. യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുടെ കുടുംബങ്ങളെയും ആദരിച്ചിരുന്നു.

Top