പാസഞ്ചര്‍ കാറുകളുടെ ഉല്‍പാദനം കുറച്ച് മാരുതി; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചു

2023 ഒക്ടോബറില്‍ 1,06,190 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ അതിന്റെ പാസഞ്ചര്‍ കാര്‍ ഉല്‍പ്പാദനം 89,174 യൂണിറ്റായിരുന്നു. ഇത് 16% കുറഞ്ഞതായി മാരുതി സുസുക്കി ഇന്ത്യ ഫയലിംഗില്‍ പറഞ്ഞു.

പാസഞ്ചര്‍ കാറുകളുടെ ഉല്‍പാദനം കുറച്ച് മാരുതി; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചു
പാസഞ്ചര്‍ കാറുകളുടെ ഉല്‍പാദനം കുറച്ച് മാരുതി; യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പാസഞ്ചര്‍ കാറുകളുടെ ഉല്‍പാദനം കുറച്ചു. കഴിഞ്ഞ മാസത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉല്പാദനം 33 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍ 1,06,190 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ അതിന്റെ പാസഞ്ചര്‍ കാര്‍ ഉല്‍പ്പാദനം 89,174 യൂണിറ്റായിരുന്നു. ഇത് 16% കുറഞ്ഞതായി മാരുതി സുസുക്കി ഇന്ത്യ ഫയലിംഗില്‍ പറഞ്ഞു.

മറുവശത്ത്, ബ്രെസ്സ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ജിംനി, XL6 എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ ഉത്പാദനം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന് വിതരണം ചെയ്തവ 33.18% ഉയര്‍ന്ന് 72,339 യൂണിറ്റുകളായി. 2023 ഒക്ടോബറിലെ 14,073 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി കാറുകളുടെ ഉത്പാദനം 12,787 യൂണിറ്റായി കുറഞ്ഞു.

അതുപോലെ, കോംപാക്റ്റ് കാറുകളായ ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയുടെ ഉത്പാദനവും 75,007 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 90,783 യൂണിറ്റായിരുന്നു. മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 1,380 യൂണിറ്റായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1,334 യൂണിറ്റുകളായിരുന്നു.

2023 ഒക്ടോബറിലെ 1,73,230 യൂണിറ്റുകളില്‍ നിന്ന് മൊത്തം യാത്രാ വാഹന ഉല്‍പ്പാദനം 1,73,662 യൂണിറ്റിലെത്തി. പാസഞ്ചര്‍ വാഹനങ്ങളും ചെറു വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള വാഹന ഉല്‍പ്പാദനം 2023 ഒക്ടോബറിലെ 1,76,437 യൂണിറ്റില്‍ നിന്ന് 1,77,312 യൂണിറ്റായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു.

Top