എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന സാമ്പത്തിക വര്‍ഷത്തിലെ ആദ്യ യോഗത്തില്‍ കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് അംഗീകാരം നല്‍കും. ജനുവരി 1 ന് പുതുവര്‍ഷ ദിനത്തില്‍ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പെന്‍ഷന്‍ വിതരണ ചെലവ് കുറയ്ക്കുകയും ചെയ്യും . വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പെന്‍ഷന്‍ രേഖകള്‍ ഒരു ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും.
ALSO READ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലെ സമ്പന്നന്റെ ആസ്തി 3,300 കോടി
ഈ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും. 2025 ജനുവരി 1 മുതല്‍ ഈ സൗകര്യം ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റ് സംവിധാനത്തിലേക്കുള്ള മാറ്റവും നടക്കും.