പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി

പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി
പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി

ഡല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കര്‍മ്മസമിതി റിപ്പോര്‍ട്ട് വരും വരെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തില്‍ തീരുമാനം എടുക്കാന്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍മാരുടെ സംഘടന ഉടന്‍ യോഗം ചേരും. ശേഷം തീരുമാനം പ്രഖ്യാപിക്കും.

അതേസമയം, കേസില്‍ പൊലീസിന്റെ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസെടുത്തത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സുപ്രീംകോടതി നടപടികളില്‍ പ്രതീക്ഷ ഉണ്ടെന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് ഡോക്ടര്‍മാര്‍ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കും. അതിനിടെ, ആര്‍ ജി കര്‍ ആശുപത്രിയില്‍ പുതുതായി നിയമിച്ച പ്രിന്‍സിപ്പലിനെയും മാറ്റി. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായി ഏഴാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.

Top