CMDRF

പഴങ്ങളുടെ രാജ്ഞി, മാഗോസ്റ്റീന്‍

പഴങ്ങളുടെ രാജ്ഞി, മാഗോസ്റ്റീന്‍
പഴങ്ങളുടെ രാജ്ഞി, മാഗോസ്റ്റീന്‍

മാങ്കോസ്റ്റീന്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്ന പര്‍പ്പിള്‍ മാങ്കോസ്റ്റീന്‍ ഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ്. ഇത് 7 മുതല്‍ 25 മീറ്റര്‍ വരെ വളരുന്നു. നല്ല മധുരമുള്ളവയാണ് ഇതിന്റെ പഴം. ഇന്ന് കേരളത്തിലും ഇത് നന്നായി വളരുകയും, കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീന്‍ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള പുറംതൊലിയുണ്ട്. തിളക്കമുള്ള മിനുങ്ങിയ ഇലകളാണ് ഇവയ്ക്കുള്ളത്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റര്‍ ഉയരത്തില്‍ ഇവ ശാഖകളായി വളരും. ആറു മുതല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കുവാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്നും പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ. മാങ്കോസ്റ്റീനില്‍ ആണും പെണ്ണും എന്ന വ്യത്യസ്തതയുണ്ട്. പെണ്‍ മാങ്കോസ്റ്റീനിലാണ് പഴങ്ങള്‍ സുലഭമായി ഉണ്ടാകുന്നത്.

ഇരുണ്ട പര്‍പ്പിള്‍ നിറത്തിലുള്ള പുറന്തോടും ഉള്ളില്‍ വെളുത്ത മാംസളമായ ഭാഗവുമുള്ള മാംഗോസ്റ്റീന്‍ ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. പൊതുവേ കലോറി കുറഞ്ഞ മാംഗോസ്റ്റീന്‍ പോഷകങ്ങള്‍ ഏറെയുള്ള പഴമാണ്. ഒരു കപ്പില്‍ ഏതാണ്ട് 143 കലോറി മാത്രമേയുള്ളൂ. കാര്‍ബോഹൈഡ്രേറ്റ്, നാരുകള്‍, ജീവകം സി, ബി 9, ബി 1, ബി 2, എന്നിവയും മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നീ ധാതുക്കളും ഉണ്ട്.
ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള മാംഗോസ്റ്റിനില്‍ ജീവകം സി, ഫോളേറ്റ്, സാന്തോണ്‍സ് എന്ന സസ്യസംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് ആന്റ്‌റി ഇന്‍ഫ്‌ലമേറ്ററി ആന്റി ഏജിങ്, ആന്റി ഡയബറ്റിക് ഗുണങ്ങള്‍ ശരീരത്തിന് നല്‍കുന്നത്. മാംഗോസ്റ്റീന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. .

Top