മസ്കത്ത്: കഴിഞ്ഞ ദിവസം നൽകിയ മഴ മുന്നറിയിപ്പിനെ തുടർന്ന് ഫാർ ഗവർണറേറ്റിന്റെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം പെയ്തത് കനത്ത മഴ. സലാലയിലെ അദ്നൂബ് വാദി നദി നിറഞ്ഞൊഴുകി. അതേസമയം വാദിയിലകപ്പെട്ട നാലുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഈ രക്ഷാപ്രവർത്തനം.
Also Read:കുവൈത്തിൽ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണം തുടരുന്നു
ഫാർ ഗവർണറേറ്റ് കൂടാതെ തെക്കൻ ശർഖിയയിലെ മസീറയിൽ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതോടെ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നേരത്തെ ഒമാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ആളപായമോ അപകടമോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.