ഉത്രാടത്തെ നനയിച്ച് മഴ! ഇന്ന് 6 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് അറിയിപ്പ്

മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത

ഉത്രാടത്തെ നനയിച്ച് മഴ! ഇന്ന് 6 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് അറിയിപ്പ്
ഉത്രാടത്തെ നനയിച്ച് മഴ! ഇന്ന് 6 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തിൽ മഴ സാധ്യതയെന്ന് അറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത പറയുന്നത്. ഉച്ചക്ക് ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ. അതേസമയം രാവിലെ തലസ്ഥാന നഗരത്തിലടക്കം മഴ ലഭിച്ചിരുന്നു.

എന്നാൽ ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറ‍ഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസമാണ്.

Also Read: ഓണം വരവായി; ഇന്ന് ഉത്രാടപ്പാച്ചിൽ

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) അതോടൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: വെള്ളത്തിലാകുമോ ഓണം! ഒരാഴ്ച കേരളത്തിൽ മഴ സാധ്യത

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/09/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

WIND- SYMBOLIC IMAGE

14/09/2024 മുതൽ 18/09/2024: തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, കൂടാതെ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Also Read: മുല്ലപ്പെരിയാർ വിഷയം;തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

14/09/2024 & 15/09/2024: ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നു.

Top