CMDRF

പ്രഭാസിന്റെ പുത്തന്‍ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

പ്രഭാസിന്റെ പുത്തന്‍ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം
പ്രഭാസിന്റെ പുത്തന്‍ പോസ്റ്ററുമായി ‘ദി രാജാ സാബ്’ ടീം

പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി രാജാ സാബ്’. ഇപ്പോഴിതാ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ 45-ാം ജന്മദിനമായ ഒക്ടോബര്‍ 23ന് പ്രേക്ഷകര്‍ക്കായി ഒരു റോയല്‍ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സര്‍പ്രൈസും പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Read Also: മക്കയിലേക്ക് യാത്ര ചെയ്യാന്‍ ഫ്ളൈയിങ് ടാക്സി

മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രില്‍ 10-നാണ് റിലീസിനായി ഒരുങ്ങുന്നത്.

Read Also: ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; 2 എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്നു

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ്. സം?ഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോ?ഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍.സി. കമല കണ്ണനാണ്. ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

‘The RajaSaab’ new poster

Top