CMDRF

ഓട്ടത്തിനിടെ സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ച് അപകടം

പെരിങ്ങോട്-ചാലിശ്ശേരി റോഡില്‍ വെച്ചായിരുന്നു അപകടം

ഓട്ടത്തിനിടെ സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ച് അപകടം
ഓട്ടത്തിനിടെ സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ച് അപകടം

കൂറ്റനാട്: സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ച് അപകടം. പെരിങ്ങോട്-ചാലിശ്ശേരി റോഡില്‍ വെച്ചായിരുന്നു അപകടം. പെരിങ്ങോട് അല്‍ അമീന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന കുട്ടികൾക്കും ചുറ്റും ഉണ്ടായിരുന്നവർക്കും അപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

ALSO READ: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു, അടുത്ത അഞ്ച് ദിവസം മഴ

വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിന്നെടുത്ത് സ്‌കൂളിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയാണ് ബസ്സിന്റെ ചക്രം ഊരിത്തെറിച്ചു വീണത്. തുടർന്ന് ,വിദ്യാര്‍ത്ഥികളെ പിന്നീട് അധികൃതര്‍ മറ്റൊരു ബസ്സില്‍ കയറ്റി സ്‌കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Top