ആലപ്പുഴ: എസ്എന്‍ഡിപി പ്രസക്തമെന്ന് ഗോവിന്ദന്‍ മാഷിന് തോന്നിയതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതുകൊണ്ടാണല്ലോ വിമര്‍ശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ് വെള്ളാപ്പള്ളി നല്‍കിയത്.
എന്തുകൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണം. പ്രശ്‌നാടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പറയുമ്പോള്‍ കാവി വത്കരിക്കുകയാണ്. ഇടതു പക്ഷം ഇത്രയും തോറ്റതിന് കാരണം അവര്‍ സാധാരണക്കാരെ മറന്നു പോയതാണ്. മുസ്ലിം സമുദായത്തിന് എന്തെല്ലാം ചെയ്തു. പ്രീണിപ്പിക്കാന്‍ എന്തൊക്കെ ചെയ്തു. എന്തെങ്കിലും കിട്ടിയോ. എസ്എന്‍ഡിപിയെ കാവിവല്‍ക്കരിക്കാനോ ചുവപ്പ് പുതപ്പിക്കാനോ താനില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു. തെരുവ് യുദ്ധത്തെയാണ് എതിര്‍ത്തത്. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി. ഗോവിന്ദനും താനും തമ്മില്‍ ഒരു തര്‍ക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാന്‍ ഇവര്‍ ആരും നോക്കണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.