ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല ജൂലായ് സെഷനിലെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ്ങ്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലെ രജിസ്‌ട്രേഷന്‍ തീയതിയാണ് നീട്ടിയിരിക്കുന്നത്.സെപ്റ്റംബര്‍ 30 വരെ ഇനി രജിസ്റ്റര്‍ ചെയ്യാം.
ആദ്യം സെപ്റ്റംബര്‍ 10 നായിരുന്നു രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന തീയതി .പിന്നീട് ഇത് സെപ്റ്റംബര്‍ 20ലേക്ക് നീട്ടുകയായിരുന്നു. ഇത് മൂന്നാം തവണയാണ് രജിസ്‌ട്രേഷന്‍ തീയതി നീട്ടുന്നത്.താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഹോം പേജിലെ അഡ്മിഷന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ന്യു രജിസ്‌ട്രേഷന്‍ ലിങ്കിൽ കയറുക .അപ്ലിക്കേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. തുടർന്ന് സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പിന്നീട് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക.
അപേക്ഷ ഫോമില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കുകയും ,അപേക്ഷ ഫോമിന്റെ പകര്‍പ്പ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുകയും ചെയ്യുക .ഇതാണ് രജിസ്‌ട്രേഷൻ പ്രോസസ്സ്.