CMDRF

വേട്ടയ്യന്റെ റിലീസ് തിയതി പുറത്തു വന്നു

വേട്ടയ്യന്റെ റിലീസ് തിയതി പുറത്തു വന്നു
വേട്ടയ്യന്റെ റിലീസ് തിയതി പുറത്തു വന്നു

ജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി പുറത്തുവിട്ടു. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് തിയതി പുറത്തുവിട്ടിരിക്കുന്നത്. വമ്പൻ താരനിര അണിനിക്കുന്ന ചിത്രം ഓക്ടോബർ 10ന് തിയറ്ററുകളിൽ എത്തും. അന്നേദിവസം തന്നെയാണ് സൂര്യയുടെ കങ്കുവയും റിലീസ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒരു സമ്പൂർണ്ണ താരനിര തന്നെയാണ് വേട്ടയ്യനിൽ അണിനിരക്കുന്നത്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ്, ജിഎം സുന്ദർ, രോഹിണി, റാവു രമേഷ്, രമേഷ് തിലക്, രക്ഷൻ തുടങ്ങിയവരും വേട്ടയാനിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന് ഗംഭീര വരവേൽപ്പ് തന്നെ ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Top