CMDRF

റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല, ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ല: എകെ ബാലന്‍

റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല, ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ല: എകെ ബാലന്‍
റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല, ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ല: എകെ ബാലന്‍

പാലക്കാട്: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. ആകാശത്ത് നിന്നും എഫ്‌ഐആര്‍ ഇടാനാകില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്നും പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു.

സിനിമാ മേഖലയില്‍ നിന്നും വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് കിട്ടിയിട്ടില്ല. മൊഴികള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുളളു. പുറത്ത് വിടാത്ത റിപ്പോര്‍ട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ് ഐ ആര്‍ ഇടാനാകില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെക്കാന്‍ മാത്രം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ബാലന്‍ വെളിപ്പെടുത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാദം തള്ളിയ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നത് സാംസ്‌കാരിക വകുപ്പിന്റെ അടുത്ത് തന്നെയാണെന്നും വ്യക്തമാക്കി.

Top