CMDRF

രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് ഏതാണെന്നറിയാമോ ? ഇല്ലെങ്കിലറിയാം

സ്വാതന്ത്ര്യത്തിന് മുമ്പ് 5,000, 10,000 രൂപ മൂല്യങ്ങളുള്ള നോട്ടുകൾ ഉണ്ടായിരുന്നു

രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് ഏതാണെന്നറിയാമോ ? ഇല്ലെങ്കിലറിയാം
രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ട് ഏതാണെന്നറിയാമോ ? ഇല്ലെങ്കിലറിയാം

സ്വാതന്ത്ര്യത്തിന് മുമ്പ് 5,000, 10,000 രൂപ മൂല്യങ്ങളുള്ള നോട്ടുകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാകും. എന്നാൽ അങ്ങനെയുണ്ടായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1938-ലാണ് 10,000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. ഇത് ഇന്ത്യൻ വിപണിയിൽ അതുവരെ ഇറക്കിയതിൽ ഏറ്റവും മൂല്യമുള്ള നോട്ടായിരുന്നു. ഈ നോട്ടുകൾ കൂടുതലും ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായി വ്യാപാര സ്ഥാപനങ്ങളും വ്യാപാരികളും ഉപയോഗിച്ചുപോന്നു.

ALSO READ: ഫെഡറൽ ബാങ്ക് എംഡിയായി കെ.വി.എസ്. മണിയൻ ചുമതലയേറ്റു

പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് കരിച്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി 1946-ൽ ബ്രിട്ടീഷ് സർക്കാർ ഈ നോട്ടുകൾ നിരോധിക്കുകയായിരുന്നു. എന്നാൽ, ഈ നോട്ടുകൾ 1954-ൽ ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചുവന്നിരുന്നു. 1978 വരെ ഇത് പ്രചാരത്തിലുമുണ്ടായിരുന്നു.പിന്നീട്, 1978-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള സർക്കാർ, സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കുന്നതിനും വൻതുകകളുടെ അനധികൃത ഉപയോഗം തടയുന്നതിനുമായി 5,000 രൂപ നോട്ടുകൾക്കൊപ്പം 10,000 രൂപ നോട്ടുകളും അസാധുവാക്കി. 2000 രൂപയുടെ നോട്ട് ആയിരുന്നു ഏറ്റവും മൂല്യമുള്ള കറൻസി എന്ന് വിചാരിച്ചുവെങ്കിൽ അത് മാറ്റം ഇനി നമുക്ക്.

Top