CMDRF

നിരന്തര ശ്രമത്തിന്റെ ഫലം ; റെയിൽവേ സ്റ്റേഷൻ പേര് മാറ്റത്തിൽ ശശി തരൂര്‍

സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ, യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

നിരന്തര ശ്രമത്തിന്റെ ഫലം ; റെയിൽവേ സ്റ്റേഷൻ പേര് മാറ്റത്തിൽ ശശി തരൂര്‍
നിരന്തര ശ്രമത്തിന്റെ ഫലം ; റെയിൽവേ സ്റ്റേഷൻ പേര് മാറ്റത്തിൽ ശശി തരൂര്‍

ലസ്ഥാനത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ നടപടിയിലൂടെ കഴിയും. ഇപ്പോൾ കൈവരിച്ച ഈ നേട്ടത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും, സംസ്ഥാന സർക്കാരിനും റെയിൽവെ അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നു. ആവർത്തിച്ചുള്ള ഇടപെടലുകൾ നിലവിൽ സഫലമായതിൽ അതിയായ സന്തോഷമുണ്ട്.

തിരുവനന്തപുരം എംപിയെന്ന നിലയിൽ, ഇത്തരമൊരു പുനർനാമകരണ നിർദ്ദേശം ഞാൻ മുന്നോട്ടുവയ്ക്കുകയും, അതിന് വേണ്ടി നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തതിനാലാണ് റെയിൽവേ സ്റ്റേഷനുകളുടെ പുനർ നാമകരണത്തിലേക്ക് നയിച്ചതെന്ന് റെയിൽവെയുടെ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ കേരള ഗതാഗത സെക്രട്ടറിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചതിന് തനിക്ക് പ്രത്യേകം നന്ദിയെന്നും ശശി തരൂര്‍ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

Also Read: സംസ്ഥാന സർക്കാർ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്യും

KOCHUVELI RAILWAY STATIONSYMBOLIC IMAGE

രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് കൊച്ചുവേളിയിൽ നിന്നും, തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ അത്ര പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെന്നിരിക്കെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്.

Also Read: തനിക്കെതിരെയുള്ളത് വ്യാജ പരാതി ; ‍ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി

തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ, യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. അതിന്റെയൊപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

Top