ദില്ലി: നീറ്റ് പി ജി പരീക്ഷയ്ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) അറിയിച്ചു. നീറ്റ് യു ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത് വലിയ വിവാദമായതിന് പിന്നാലെ പിജി പരീക്ഷ മാറ്റിവെക്കുകയുമായിരുന്നു. പരീക്ഷാ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാന്‍ കാരണമെന്നാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് വിശദീകരിച്ചത്.
എന്നാല്‍,വ്യക്തമായ കാരണം ഇല്ലാതെയാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചതെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നടത്തിയ അവലോകന യോഗത്തിനു പിന്നാലെയാണ് പുതിയ പരീക്ഷാ തീയതി തീരുമാനിച്ചത്.