രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സാവിത്രി ജിന്‍ഡാലിന് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി മത്സരിച്ചത്. കോൺഗ്രസിനെയും ബിജെപിയെയും പിന്നിലാക്കി 18,941 വോട്ടിനാണ് 74 കാരി വിജയിച്ചത്. രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയും ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരിൽ ഏക വനിതാ ശതകോടീശ്വരിയുമാണ് സാവിത്രി ജിന്‍ഡാൽ.
ഹിസാറിലെ ജനങ്ങൾ എന്റെ കുടുംബം, അവർ തന്നെയാണ് ഞാൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചതും എന്നായിരുന്നു നോമിനേഷൻ പ്രഖ്യാപിച്ചതിന് ശേഷം സാവിത്രി ജിന്‍ഡാലിന്റെ പ്രതികരണം. ‘ഹിസാറിലെ ജനങ്ങളുടെ ശബ്ദം’ എന്ന ടാഗ് ലൈനിലൂടെയാണ് സാവിത്രി ജിന്‍ഡാല്‍ ഇത്തവണ മത്സര രംഗത്തെത്തിയത്.
Also Read: ജയിച്ചത് സത്യമെന്ന് വിനേഷ് ഫോഗട്ട്
’2005ലും 2009ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സാവിത്രി നിയമസഭയിലെത്തിയിരുന്നു. പിന്നീട് ബി.ജെ.പിയിലെത്തിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരിക്കുകയായിരുന്നു. ഇതോടെ, പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.