CMDRF

ആകാശത്തുവെച്ച് റോപ്പ് പൊട്ടി, ഹെലികോപ്റ്റർ താഴെവീണ് തകർന്നു; വീഡിയോ

കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് നേരത്തേ ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്.

ആകാശത്തുവെച്ച് റോപ്പ് പൊട്ടി, ഹെലികോപ്റ്റർ താഴെവീണ് തകർന്നു; വീഡിയോ
ആകാശത്തുവെച്ച് റോപ്പ് പൊട്ടി, ഹെലികോപ്റ്റർ താഴെവീണ് തകർന്നു; വീഡിയോ

ദെഹ്റാദൂൺ: തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടി താഴെ വീണ് തകർന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് നേരത്തേ ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്.

കേദാർനാഥിലെ ഹെലിപാഡിൽനിന്ന് ​ഗൗച്ചറിലേക്ക് മറ്റൊരു ഹെലികോപ്റ്റർ ഉപയോ​ഗിച്ച് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പെട്ടെന്ന് പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.

Also Read: അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നിലവിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.

Top