ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ചയാകുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകള്‍ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയ്ക്ക് തിരിക്കുന്ന മോദി ആദ്യം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് ന്യൂയോര്‍ക്കില്‍ യുഎന്‍ സംഘടിപ്പിക്കുന്ന ഭാവിയുടെ ഉച്ചകോടിയിലും മോദി സംസാരിക്കും. ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിലും മോദി പങ്കെടുക്കും.