CMDRF

ആയുധങ്ങൾ കൊണ്ടുവന്ന കപ്പൽ തകർത്ത് റഷ്യൻ സൈന്യം, അമേരിക്കൻ ചേരിക്ക് വൻ തിരിച്ചടി

നിക്കോളേവ് മേഖലയിൽ ആയുധങ്ങൾ നിറച്ചുവന്ന ഒരു ട്രെയിനും റഷ്യൻ സൈന്യം തകർത്തിട്ടുണ്ട്

ആയുധങ്ങൾ കൊണ്ടുവന്ന കപ്പൽ തകർത്ത് റഷ്യൻ സൈന്യം, അമേരിക്കൻ ചേരിക്ക് വൻ തിരിച്ചടി
ആയുധങ്ങൾ കൊണ്ടുവന്ന കപ്പൽ തകർത്ത് റഷ്യൻ സൈന്യം, അമേരിക്കൻ ചേരിക്ക് വൻ തിരിച്ചടി

ടുവിൽ യുക്രെയിൻ സൈന്യത്തിന് പിന്നാലെ അമേരിക്കൻ ചേരിക്കെതിരെയും ശക്തമായ കടന്നാക്രമണത്തിന് റഷ്യ ഇപ്പോൾ തുടക്കമിട്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വൻ വെടിക്കോപ്പുകളുമായി ഒഡെസ മേഖലയിൽ നങ്കൂരമിട്ടിരുന്ന യുക്രെനിയൻ കപ്പലാണ് റഷ്യൻ സൈന്യം തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.

Also Read: ഇസ്ലാമിക രാജ്യങ്ങളിൽ ഹീറോയായി 85 കാരൻ ഖമേനി, റഷ്യൻ റൈഫിളേന്തിയ ചിത്രവും വൈറലായി

ഒഡെസയിൽ നിന്ന് 30 കിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന യുഷ്‌നി തുറമുഖത്ത് നങ്കൂരമിട്ട കപ്പലാണ് റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ തകർന്നിരിക്കുന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും കപ്പലിൽ നിന്നും ഇറക്കുന്നതിനിടെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. വെടിമരുന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യം യുക്രെയിനെ മാത്രമല്ല അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ഞെട്ടിക്കുന്നതാണ്. യൂറോപ്പിൽ നിന്നാണ് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്തതെന്നാണ് റഷ്യൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.


Yuzhnyi Port

യുക്രെയിന്റെ സ്റ്റേജിംഗ് ഏരിയകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, എയർഫീൽഡുകൾ, പ്രതിരോധ വ്യാവസായിക സൗകര്യങ്ങൾ എന്നിവ ആക്രമിക്കാൻ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനും 700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാനും ശേഷിയുള്ള മിസൈലുകളാണ് റഷ്യ ഉപയോഗിക്കുന്നത്. ഈ മിസൈലുകൾക്ക്, സെക്കൻഡിൽ രണ്ട് കിലോമീറ്ററിലധികം ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കാനും കഴിയും.

Also Read: ഇന്ത്യൻ കൊട്ടാരങ്ങൾ വർണാഭമാക്കിയ പോളിഷ് കലാകാരൻ

അമേരിക്കയും സഖ്യകക്ഷികളും നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രെയിൻ സൈന്യം തുടക്കം മുതൽ റഷ്യയോട് ഏറ്റുമുട്ടുന്നത്. ആയുധങ്ങൾ നൽകുന്ന നടപടിക്കെതിരെ റഷ്യ നിരന്തരം മുന്നറിയിപ്പ് നൽകിയെങ്കിലും അതൊന്നും തന്നെ അമേരിക്കൻ ചേരി മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഈ ഘട്ടത്തിലാണ് റഷ്യയിൽ പതിക്കുന്ന ഏത് ആയുധത്തിനും ഏത് രാജ്യങ്ങളുടെ അടയാളമുണ്ടായാലും ആ രാജ്യത്തെ ആക്രമിക്കുമെന്ന നിലപാട് റഷ്യ സ്വീകരിച്ചിരുന്നത്.

America

ഇതോടെ റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്തുന്നതിന് ചില നിയന്ത്രണങ്ങൾ യുക്രെയിനുമേൽ അമേരിക്ക ഉൾപ്പെടെ കൊണ്ടുവന്നിരുന്നു എങ്കിലും യുക്രെയിനുള്ള ആയുധ സപ്ലേ നിർത്തിയിരുന്നില്ല. ഇതോടെയാണ് ആയുധങ്ങൾ കൊണ്ടുവരുന്ന കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ റഷ്യൻ സൈന്യം തീരുമാനിച്ചിരുന്നത്. പാശ്ചാത്യ സൈനിക സഹായം എത്തിക്കുന്നതിനുള്ള നിർണായക പോയിന്റുകളായി പ്രവർത്തിക്കുന്ന യുക്രെയിന്റെ തീരപ്രദേശങ്ങളിലും, തുറമുഖങ്ങളിലും വ്യാപകമായാണ് റഷ്യ ഇപ്പോൾ ആക്രമണം നടത്തുന്നത്.

Also Read: ഇറാൻ വ്യോമ പാത ഒഴിവാക്കാൻ അമേരിക്കൻ നിർദ്ദേശം, ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭയാനകമാകുമെന്ന് ആശങ്ക

ഇതിന്റെ തുടർച്ചയായാണ് യുക്രെയിൻ കപ്പലിനെ തന്നെ കടലിൽ മുക്കിക്കളഞ്ഞിരിക്കുന്നത്. ഇനി യുക്രെയിനുള്ള ആയുധവുമായി അമേരിക്കയുടെ എന്നല്ല ഏത് രാജ്യത്തിലെ കപ്പൽ വന്നാലും അന്നും ആക്രമിക്കും എന്നതാണ് റഷ്യൻ തീരുമാനം. നിക്കോളേവ് മേഖലയിൽ ആയുധങ്ങൾ നിറച്ചുവന്ന ഒരു ട്രെയിനും റഷ്യൻ സൈന്യം തകർത്തിട്ടുണ്ട്. റഷ്യ പഴയ സോവിയറ്റ് ബോംബുകൾ ഗ്ലൈഡ് കിറ്റുകൾ ഉപയോഗിച്ച് വ്യാപകമായി ഘടിപ്പിച്ച് ദീർഘദൂര ഗൈഡഡ് ആയുധങ്ങളാക്കി മാറ്റുന്നുണ്ട്. ഇതും യുക്രെയിൻ സൈന്യത്തിന് ഇപ്പോൾ വിനാശകരമായി മാറുന്നുണ്ട്.

Russia

ഇതുവരെ ഈ രീതിയിൽ നവീകരിച്ച ഏറ്റവും വലിയ വേരിയന്റ് എന്നു പറയുന്നത് FAB-3000 ആണ്. മതിയായ ഉയരത്തിൽ വിന്യസിച്ചാൽ 37 മൈൽ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ ഇതുവച്ച് ആക്രമിക്കാൻ കഴിയും. അതായത് യുക്രെയിൻ – റഷ്യ സംഘർഷം മറ്റൊരു രൂപത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന കൂടിയാണിത്. യുക്രെയിന്റെ തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളും പിടിച്ചെടുത്ത റഷ്യൻ സൈന്യം യുക്രെയിൻ സൈന്യത്തിന്റെ വലിയ വിഭാഗത്തെയാണ് ഇതിനകം തന്നെ കൊന്നൊടുക്കിയിരിക്കുന്നത്. ഇതിൽ യുക്രെയിൻ സൈന്യത്തെ സഹായിക്കാനെത്തിയ അമേരിക്കൻ കൂലിപ്പടയാളികളും ഉൾപ്പെടും.

വീഡിയോ കാണാം

Top