കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി സംസ്ഥാന സർക്കാർ സഹായം നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഒറ്റത്തവണയായി ശമ്പളം നൽകാൻ നൽകാൻ സംസ്ഥാന സർക്കാർ സഹായം നൽകും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്നും യോഗത്തിൽ തീരുമാനമായി.
കെഎസ്ആർടിസി ജീവനക്കാർക്ക് പ്രതിമാസം മുഴുവൻ ശമ്പളവും ഒറ്റത്തവണയായി നൽകണമെന്നത് ഏറെക്കാലമായുള്ള ജീവനക്കാരുടെ ആവശ്യമാണ്. അതിനായുള്ള സംവിധാനം ഉടൻതന്നെ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അറിയിച്ചത്.