അഞ്ച് പത്രങ്ങളിലും ഒരേ തലക്കെട്ട് ! ‘ഉള്ളുപൊട്ടി കേരളം’…

അഞ്ച് പത്രങ്ങളിലും ഒരേ തലക്കെട്ട് ! ‘ഉള്ളുപൊട്ടി കേരളം’…
അഞ്ച് പത്രങ്ങളിലും ഒരേ തലക്കെട്ട് ! ‘ഉള്ളുപൊട്ടി കേരളം’…

ദുരന്ത വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും വരുന്നത് പരിചിതവും, സാധാരണയുമാണ്. ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഞെട്ടലിൽ നിൽക്കുന്ന കേരളത്തിന്, അതിജീവനത്തിന്റെ മറ്റൊരു നല്ല മുഖം കൂടിയുണ്ട്. അതിൽ കേരളീയർ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മാതൃകയുമാണ്.
എന്നാൽ ആ അതിജീവനത്തിന്റെ വ്യത്യസ്തവും ഒത്തൊരുമയുടെയും കൂടി നേർസാക്ഷ്യപ്പെടുത്തലാണ് ഇന്ന് കേരളത്തിലെ അഞ്ച് പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകൾ. അത് കാണിക്കുന്നത് വയനാടിനെ മാത്രമല്ല ഉള്ളുപൊട്ടിയ ഒരു കേരളത്തെ കൂടിയാണ്. ഒരു നാട് ഒന്നാകെ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങായി നിൽക്കുന്നു എന്ന കരുതലിന്റെയും മനുഷ്യത്വത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. പലതും അതിജീവിച്ച് വന്നവരാണ്, ഇതും നമ്മൾ അതിജീവിക്കും…

കഴിഞ്ഞ ദിവസം (2024 -ജൂലൈ 30 ) വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത് സമാനതകളില്ലാത്ത വേർപാടുകളാണ്. ജൂലൈ 30 ന് പുലർച്ചെ രണ്ടു മണിക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. ശേഷം പുലർച്ചെ 4:10 ഓടെ വീണ്ടും ഉരുൾപൊട്ടി. ഇതോടെ മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോകുകയായിരുന്നു. മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരൽമല രക്ഷാദൗത്യത്തിന് തിരിച്ചടിയായി മാറി. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് ഒരു നാട് മുഴുവൻ രക്ഷാപ്രവർത്തന ദൗത്യത്തിനായി ദുരന്തമേഖലയിൽ രാത്രിയും തുടർന്നു, ഇപ്പോഴും അവിടെ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ ഒന്നാകെ വേദന ആയി മാറിയിരിക്കുകയാണ് മുണ്ടക്കൈ ചൂരൻ മല ദുരന്തം.

Top