ബഹിരാകാശമാലിന്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ആശയവിനിമയ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെയാണ് ബഹിരാകാശ മാലിന്യത്തിന്റെ നിരക്കിൽ വീണ്ടും വർധന ഉണ്ടായിരിക്കുന്നതെന്ന് ഡൗൺ ടു എർത്ത് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പ്, മധ്യ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന ആശയവിനിമയ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്.
ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. മുൻകാലങ്ങളിൽ ബോധപൂർവമായ ഉപഗ്രഹ നാശങ്ങളും ആകസ്മികമായ കൂട്ടിയിടികളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആകാശമാലിന്യങ്ങളിൽ ഏറിയ പങ്കും ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങളാണ്. ഭൂമിയിൽ പതിക്കുന്ന ബഹിരാകാശ മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥലമാണ് ശാന്തസമുദ്രത്തിലെ പോയിൻറ് നെമോ.
Also Read: തുര്‍ക്കിയിലെ അങ്കാറയില്‍ ഭീകരാക്രമണം; നിരവധിപേര്‍ കൊല്ലപ്പട്ടു
ബോയിങ് കമ്പനി നിർമ്മിച്ച ഇൻ്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹമാണ് ഇന്ത്യൻ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിൽ വെച്ച് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്‌പേസ് ഫോഴ്‌സ് സ്പേസസ് ഒക്ടോബർ 20 -ന് പുറത്തുവിട്ട പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം പൊട്ടിത്തെറിയിൽ ഉപഗ്രഹം 20 കഷണങ്ങളായി തകർന്നിട്ടുണ്ട്. ഉപഗ്രഹത്തിലെ വൈദ്യുതിബന്ധം നഷ്ടമായി മണിക്കൂറുകൾക്ക് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത് എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.