CMDRF

അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാള്‍ ;സൈന്യം ഇന്നിറങ്ങും

അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാള്‍ ;സൈന്യം ഇന്നിറങ്ങും
അര്‍ജുനായുള്ള തിരച്ചില്‍ ആറാം നാള്‍ ;സൈന്യം ഇന്നിറങ്ങും

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. സൈന്യം ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തസ്ഥലത്തെത്തും. സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ബെലഗാവിയില്‍നിന്ന് ദുരന്തസ്ഥലത്തേക്ക് എത്തുക. ഒന്‍പതരയോടെ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്ര് ആര്‍ജുന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഒരു നാടും വീടും. ലോറി ഉടമകളുടെയും ഡ്രൈവര്‍മാരുടെയും നേതൃത്വത്തില്‍ ‘സേവ് അര്‍ജുന്‍’ എന്ന പേരില്‍ കണ്ണാടിക്കലില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ എത്തിക്കാന്‍ തീരുമാനിച്ചതിന്റെ ആശ്വാസത്തില്‍ കഴിയുകയാണിവര്‍, നല്ല വാര്‍ത്തയെത്തുമെന്ന പ്രതീക്ഷയില്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി ബെലാഗാവ് ക്യാമ്പില്‍ നിന്നുള്ള കരസേനയാണ് എത്തുക.

കര്‍ണാടക എസ്.ഡി.ആര്‍.എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്‌നല്‍ ലഭിച്ചിരുന്നു. അത് അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകര്ക്കാന്‍ സാധിട്ടില്ല. എന്നിരുന്നാലും അതിനൊരു സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ വിലയിരുത്തല്‍.

Top