CMDRF

ഇന്ത്യ-ബംഗ്ലാദേശ് മത്സരം: മഴ കനത്തു, മത്സരം ഉപേക്ഷിച്ചു

നിലവില്‍ ബംഗ്ലാദേശ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ഉള്ളത്

ഇന്ത്യ-ബംഗ്ലാദേശ് മത്സരം: മഴ കനത്തു, മത്സരം ഉപേക്ഷിച്ചു
ഇന്ത്യ-ബംഗ്ലാദേശ് മത്സരം: മഴ കനത്തു, മത്സരം ഉപേക്ഷിച്ചു

കാന്‍പുര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ ദിവസം മഴയും തുടര്‍ന്ന് ഔട്ട്ഫീല്‍ഡിലെ നനവും കാരണം വെറും 35 ഓവര്‍ മാത്രമാണ് മത്സരം നടന്നിരുന്നത്. മഴ കാരണം മത്സരം തുടങ്ങാനും വൈകിയിരുന്നു.

രണ്ടാം ദിവസം തുടക്കത്തില്‍ പെയ്ത ചാറ്റല്‍മഴ വൈകാതെ ശക്തമായി. അവസാന സെഷനിലെങ്കിലും മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴ തുടര്‍ന്നതോടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിക്കുന്നതായി അറിയിപ്പ് വന്നു.

Also Read: മായങ്ക് യാദവ് ഇന്ത്യൻ ടീമിലേക്ക്; സൂചന നൽകി ബിസിസിഐ

നിലവില്‍ ബംഗ്ലാദേശ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ഉള്ളത്. മോമിനുള്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഞായറാഴ്ചയും കാന്‍പുരില്‍ മഴ തുടരാനാണ് സാധ്യത.

Top