CMDRF

ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി

പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം

ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി
ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് റിലീസ് ചെയ്തു. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖാചിത്രം. പ്രഖ്യാപന സമയത്ത് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കന്യസ്ത്രീ ആയാണ് അനശ്വര ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്.

ALSO READ: ശശികുമാറും സിമ്രനും ഒന്നിക്കുന്നു: പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു

കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വേണു കുന്നപ്പിള്ളിയാണ്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും, റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം ,കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.

Top