CMDRF

‘പുഷ്പ: ദ റൂളി’ലെ രണ്ടാമത്തെ പാട്ടും എത്തി

‘പുഷ്പ: ദ റൂളി’ലെ രണ്ടാമത്തെ പാട്ടും എത്തി
‘പുഷ്പ: ദ റൂളി’ലെ രണ്ടാമത്തെ പാട്ടും എത്തി

സ്ലോ പേസിലെത്തി, ഫീല്‍ ഗുഡ് ബിജിഎമ്മുമായി എത്തിയിരിക്കുകയാണ് ‘പുഷ്പ: ദ റൂളി’ലെ രണ്ടാമത്തെ പാട്ട് , ഈ ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാല്‍ ആണ്. ലിറിക്കല്‍ വീഡിയോയായി എത്തിയിരിക്കുന്ന ‘സൂസേകി’ എന്ന പാട്ടിന്റെ പശ്ചാത്തലം പാട്ടിന്റെ തന്നെ ഷൂട്ടിംഗ് സെറ്റാണ്. ചന്ദ്രബോസിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗായിക കൂടിയായ ദേവി ശ്രീ പ്രസാദ് ആണ്. ആ പാട്ടിലും സിഗ്‌നേച്ചര്‍ സ്റ്റെപ്പുണ്ട്. പാട്ടിന് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയും സംഘവുമാണ്. ചിത്രത്തിലെ ആദ്യ ഗാനവും വലിയ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. മൂന്ന് ആഴ്ച കൊണ്ട് 46 മില്യണ്‍ കാഴ്ച്ചക്കാരെയാണ് ഗാനം യൂട്യൂബില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് റിലീസിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുഷ്പയും രണ്ടാം ഭാഗം വലിയ ട്വിസ്റ്റുകളോടെയാണ് എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പുഷ്പ: ദ റൈസ്’ തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയില്‍ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതില്‍ ഉള്‍പ്പെടും എന്നാണ് സൂചനകള്‍.

Top