പ​രി​ശോ​ധ​ന​ക്കി​ടെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ രക്ഷ​പ്പെ​ട്ടു

വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ട്ട​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

പ​രി​ശോ​ധ​ന​ക്കി​ടെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ രക്ഷ​പ്പെ​ട്ടു
പ​രി​ശോ​ധ​ന​ക്കി​ടെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ രക്ഷ​പ്പെ​ട്ടു

​കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്കി​ടെ കൈക്കലുണ്ടായിരുന്ന മ​ദ്യം ഉ​പേ​ക്ഷി​ച്ച് വി​ൽ​പ​ന​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു. അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പ​തി​വ് പ​ട്രോ​ളി​ങ്ങി​നി​ടെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത് ക​ണ്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കാ​ൻ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ഉടനെ തന്നെ ഡ്രൈ​വ​ർ ഓടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടു​ത്തു​ള്ള മ​ര​ത്തി​ന് സ​മീ​പം ര​ണ്ട് പെ​ട്ടി മ​ദ്യം ഉ​പേ​ക്ഷി​ച്ചാ​ണ് ഡ്രൈ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

Also Read: ക​ന​ത്ത മ​ഴ​; വി​റ​ങ്ങ​ലി​ച്ച് മ​ത്ര സൂ​ഖ്

ഉപേക്ഷിക്കപ്പെട്ട പെ​ട്ടി​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 33 ബോ​ട്ടി​ൽ മ​ദ്യ​വും എ​ട്ട് പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​വും ക​ണ്ടെ​ത്തി. നിലവിൽ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ട്ട​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

Top