CMDRF

വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി സീനിയർ; തടഞ്ഞ അധ്യാപികയുടെ മുഖത്തടിച്ചു

വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി സീനിയർ; തടഞ്ഞ അധ്യാപികയുടെ മുഖത്തടിച്ചു
വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി സീനിയർ; തടഞ്ഞ അധ്യാപികയുടെ മുഖത്തടിച്ചു

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥി ക്ലാസിൽ കയറി തല്ലി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. തടയാൻചെന്ന അധ്യാപികയുടെ മുഖത്ത് വിദ്യാർഥി തല്ലി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിലെ വി​ദ്യാർഥിക്കും അധ്യാപികക്കുമാണ് മർദനമേറ്റത്. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർഥികൾ, ക്ലാസിൽ കടന്ന് പ്ലസ് വൺ വിദ്യാർഥിയെ തല്ലി. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിച്ചത്. അടിയേറ്റ പ്ലസ് വൺ വിദ്യാർഥിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Top