ഡ്രൈവിംഗ് സ്കൂള്‍ സമരത്തില്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്. മുഴുവന്‍ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചര്‍ച്ച വിളിച്ചത്. നേരത്തെ 23ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതി അറിയിക്കുന്നത്. ബുധനാഴ്ച ടെസ്റ്റില്ലാത്തതിനാല് ഇന്ന് സമരവും ഇല്ല. പരിഷ്ക്കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ എത്രത്തോളം പിന്നോട്ട് പോകുമെന്നാണ് അറിയേണ്ടത്.