CMDRF

ഓഹരി വില 17 രൂപ ; വിദേശികൾ വാങ്ങിക്കൂട്ടുന്നു

ഓഹരി വില 17 രൂപ ; വിദേശികൾ വാങ്ങിക്കൂട്ടുന്നു
ഓഹരി വില 17 രൂപ ; വിദേശികൾ വാങ്ങിക്കൂട്ടുന്നു

നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയ ഒരു സ്മാൾക്യാപ് ഓഹരിയാണ് സലാസർ ടെക്നോ എൻജിനീയറിങ് കഴിഞ്ഞ ഒരു വർഷത്തിൽ ഏക​ദേശം 68% നേട്ടമാണ് നൽകിയിരിക്കുന്നത്. കമ്പനിയുടെ നിലവിലെ ഓഹരി വില 16.93 രൂപയാണ്. വിദേശ നിക്ഷേപകർ ഹോൾഡിങ് വർധിപ്പിക്കുന്ന, ഭീമമായ ഓർഡർ ബുക്ക് കൈവശമുള്ള, 2024 ജൂൺ പാദത്തിൽ മികച്ച ബിസിനസ് പ്രകടനം നടത്തിയ കമ്പനിയാണിത്

എൻജിനീയറിങ് & ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് വിഭാ​ഗത്തിൽ ബിസിനസ് ചെയ്യുന്ന ഒരു സ്മാൾക്യാപ് കമ്പനിയാണിത്. ടെലി കമ്മ്യൂണിക്കേഷൻ-ട്രാൻസ്മിഷൻ ടവറുകൾ, സബ് സ്റ്റേഷൻ സ്ട്രക്ചർ, സോളാർ മൊഡ്യൂൾ മൗണ്ടിങ് സ്ട്രക്ചർ തുടങ്ങിയവയ്ക്ക് ആവശ്യമായ സ്റ്റീൽ ഫാബ്രിക്കേഷൻ സൊല്യൂഷൻ, എൻജിനീയറിങ്, ഡിസൈൻ സേവനങ്ങൾ തുടങ്ങിയവ കമ്പനി നൽകുന്നു. റൂറൽ ഇലക്ട്രിഫിക്കേഷൻ, പവർ ലൈൻസ്, സോളാർ പ്ലാന്റ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും ബിസിനസ് ചെയ്യുന്നു. 2024 ജൂൺ 30 പ്രകാരമുള്ള കണക്കുകളിൽ 24,019 മില്യൺ രൂപയുടെ ഓർഡർ ബുക്കാണ് കമ്പനിയുടെ കൈവശമുള്ളത്.

കമ്പനിയുടെ മാർക്കറ്റ് ക്യാപ് 3,158 കോടി രൂപയാണ്. സ്റ്റോക്ക് പി/ഇ 59.3, ഇൻഡസ്ട്രി പി/ഇ 26.8, ബുക്ക് വാല്യു 2.85 രൂപ, ഡെറ്റ് റ്റു ഇക്വിറ്റി അനുപാതം 0.78, ഡിവിഡന്റ് യിൽഡ് 0.12%, ഫേസ് വാല്യു 1 രൂപ, ROE 12.4%, ROCE 15.7%, ഇപിഎസ് 0.33 രൂപ, എന്നിങ്ങനെയാണ്. 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച 34.10/8.71 രൂപ എന്നീ നിലവാരങ്ങളിലാണ്.

Top