ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസിന്റെ ചിത്രീകരണം പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനമ്മാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം നടന്നത്. ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബൻ പരിസരങ്ങളിൽ ആയിരുന്നു ഓസ്ട്രേലിയയിലെ ചിത്രീകരണം ഉണ്ടായത്.
ALSO READ: മകൾക്കായി മലയാളം താരാട്ടുപാട്ട് പഠിച്ച് രൺബീർ: സന്തോഷം പങ്കു വച്ച് ആലിയ
ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ‘ഗോസ്റ്റ് പാരഡൈസിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിക്കുന്നത് ജോയ് കെ.മാത്യു ആണ്.
ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറിലാണ് ഗോസ്റ്റ് പാരഡൈസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും നിർമ്മിക്കാനും പ്രദർശിപ്പിക്കാനും ചലച്ചിത്രമേളകളും ചലച്ചിത്ര കലാ പരിശീലനവും സംഘടിപ്പിക്കാനും ദൃശ്യപരിപാടികൾ പ്രക്ഷേപണം ചെയ്യാനും ലക്ഷ്യമിട്ട് നടനും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ജോയ് കെ.മാത്യു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രി.