CMDRF

സൂര്യ 44ന്റെ ചിത്രീകരണം പൂർത്തിയായി

ജീവിതത്തിന് ഒരു സഹോദരനെക്കൂടി കിട്ടി, കാര്‍ത്തിക്ക് സുബ്ബരാജ്. സൂര്യ 44 അവിസ്മരണീയമായ അനുഭവമാക്കിയതിന് ടീമിന് എല്ലാ നന്ദിയും അറിയിക്കുന്നു- സൂര്യ

സൂര്യ 44ന്റെ ചിത്രീകരണം പൂർത്തിയായി
സൂര്യ 44ന്റെ ചിത്രീകരണം പൂർത്തിയായി

ചെന്നൈ: സൂര്യ നായകനായ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സൂര്യ 44 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായ കാര്യം തന്‍റെ എക്സ് അക്കൗണ്ടിലൂടെ നടിപ്പിൻ നായകൻ സൂര്യ തന്നെയാണ് അറിയിച്ചത്.


നല്ലരീതിയില്‍ തന്നെ ഏറെ സന്തോഷപ്രദമായ രീതിയിൽ സൂര്യ 44 ഷൂട്ടിംഗ് പൂർത്തിയാക്കി. പ്രതിഭയുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ഒരുപാട് ഓർമ്മകൾ ഈ ചിത്രം സമ്മാനിച്ചു. ജീവിതത്തിന് ഒരു സഹോദരനെക്കൂടി കിട്ടി, കാര്‍ത്തിക്ക് സുബ്ബരാജ്. സൂര്യ 44 അവിസ്മരണീയമായ അനുഭവമാക്കിയതിന് ടീമിന് എല്ലാ നന്ദിയും അറിയിക്കുന്നു- സൂര്യ എക്സ് കുറിപ്പില്‍ പറയുന്നു.

Also Read: കുട്ടികളുടെ ആയമാർക്ക് നിർമാതാക്കൾ കാശ് കൊടുക്കണം; നയൻതാരക്കെതിരെ ആരോപണവുമായി അന്തനൻ

സിനിമായൂണിറ്റിന്‍റെ ഫോട്ടോയും കാര്‍ത്തിക് സുബ്ബരാജിനെ സൂര്യ ആലിംഗനം ചെയ്യുന്ന ചിത്രവും ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ആന്‍ഡമാന്‍, ചെന്നൈ, ഊട്ടി അടക്കം വിവിധ ലോക്കേഷനുകളില്‍ ചിത്രം ചിത്രീകരിച്ചിരുന്നു. അടുത്ത വര്‍ഷം തന്നെ ചിത്രം റിലീസാകും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശ്രേയാസ് കൃഷ്‍ണയാണ്.

കരിഷ്മയാവാൻ കങ്കുവ

KANGUA MOVIE POSTER

ഇനി അടുത്തതായി സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് കങ്കുവ എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് വിവരം.

Top