CMDRF

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയ്ക്ക് തുടക്കം

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയ്ക്ക് തുടക്കം
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയ്ക്ക് തുടക്കം

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ തുടക്കമിട്ടു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഇതിന്റെ സംവീധായകൻ.ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന അഭ്യൂഹങ്ങളുണ്ട്.

ALSO READ: കോൾഡ്പ്ലേയ്ക്ക് വമ്പൻ പ്രതികരണം; ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ക്രാഷായി

വിനായകനും ജിതിന്‍ കെ ജോസും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ് ചിത്രം. സംഗീതം സുഷിന്‍ ശ്യാം ആണ് . റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകളിലൊന്ന്.

Top