റോക്കിങ് സ്റ്റാര്‍ യാഷ് നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സികി’ന്റെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് ബംഗളൂരുവിലാണ് ഷൂട്ടിങ് ആരംഭിച്ചത്. യാഷിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘കെജിഎഫ് 2’ റിലീസായി 844 ദിനങ്ങള്‍ തികയുന്ന അവസരത്തിലാണ് ടോക്സിക്കിന്റെ ചിത്രീകരണം ആരംഭിച്ചത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഓരോ അപ്ഡേറ്റും ട്രെന്‍ഡിങ്ങാണ്. കെ വി എന്‍ പ്രൊഡക്ഷന്‍സിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്സിക് നിര്‍മ്മിക്കുന്നത്. യാഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ വരും ദിനങ്ങളില്‍ നിര്‍മ്മാതാക്കള്‍ അറിയിക്കും. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ സുപ്രധാന സീക്വന്‍സുകളാണ് ആദ്യം ചിത്രീകരിക്കുകയെന്നാണ് സൂചന. സിനിമയില്‍ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാല്‍ കെജിഎഫ് ഫ്രാഞ്ചൈസിയില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്സിക്കിന്റേത് എന്നാണ് റിപ്പോര്‍ട്ട്.