CMDRF

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഷൂട്ടിങ് പൂർത്തിയായി

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഷൂട്ടിങ് പൂർത്തിയായി
ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഷൂട്ടിങ് പൂർത്തിയായി

ണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ പാക്കപ്പ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 30 കോടി ബഡ്ജറ്റിൽ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രീകരിച്ചത്. ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രം​ഗങ്ങൾ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്സൺ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

‘സ്നീക്ക് പീക്ക് ഓഫ് ദി മേഹെം പാക്ക്അപ്പ്’ എന്ന പേരിൽ പുറത്തുവിട്ട പാക്കപ്പ് വീഡിയോയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ഒരുക്കിയിരിക്കുന്നത്. “മലയാളത്തിൽ ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസും ബ്രൂട്ടൽ രം​ഗങ്ങളുമാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ​ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്.” ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.

Also Read:‘തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ കഴിയും’; ജീവക്കെതിരെ ഗായിക ചിൻമയി

സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ ചിത്രം കൂടിയാണ്.

Top