ഗസിയാബാദ്: കടയിലെത്തുന്നവര്‍ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ കച്ചവടക്കാരനും പ്രായപൂര്‍ത്തിയാകാത്ത സഹായിയും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം നടന്നത്. മനുഷ്യമൂത്രം കലര്‍ത്തിയ ജ്യൂസ് വില്‍ക്കുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് റിപ്പോർട്ട്.
ALSO READ: സ്വർണം; വിലക്കുതിപ്പിന് റോക്കറ്റ് വേഗം
പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും വർമ വ്യക്തമാക്കി. ജ്യൂസ്, മൂത്രം എന്നിവയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ലോണി ബോര്‍ഡര്‍ ഏരിയയില്‍ ജ്യൂസ് വില്‍പന നടത്തുന്ന ആമിര്‍ എന്ന യുവാവാണ് പിടിയിലായത്. വിവരമറിഞ്ഞ് കടയിലെത്തിയ പൊലീസ് കടയില്‍ നടത്തിയ പരിശോധനയില്‍ മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തുവെന്ന് എസിപി അങ്കുര്‍ വിഹാര്‍ ഭാസ്കര്‍ വര്‍മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല പൊലീസിന് ലഭിച്ചത്.