കുമ്പള: കടമായി മൊബൈല്‍ഫോണ്‍ റീചാര്‍ജ് ചെയ്തുനല്‍കാത്തതിനാല്‍ കടയുടമയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കടയുടമ അബ്ദുള്‍ റിയാസിനെ ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആക്രമണം നടത്തിയ ഇച്ചിലങ്കോട്ടെ മുഹമ്മദ് ഷറഫുദ്ദീന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാല്‍ മെര്‍ക്കള കുണ്ടങ്കരടുക്കയില്‍ കഴിഞ്ഞ് ദിവസമാണ് സംഭവം നടന്നത്. കുമ്പള എസ് ഐ വി കെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുഹമ്മദ് ഷറഫുദ്ദീനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.