CMDRF

അര്‍ജന്റീനയില്‍ 30 നില കെട്ടിടം കയറാന്‍ ശ്രമിച്ച ‘സിലേഷ്യന്‍ സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍

അര്‍ജന്റീനയില്‍ 30 നില കെട്ടിടം കയറാന്‍ ശ്രമിച്ച ‘സിലേഷ്യന്‍ സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍
അര്‍ജന്റീനയില്‍ 30 നില കെട്ടിടം കയറാന്‍ ശ്രമിച്ച ‘സിലേഷ്യന്‍ സ്‌പൈഡര്‍മാന്‍’ അറസ്റ്റില്‍

ബ്യൂനസ് അയേഴ്‌സ്: ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി ലോകശ്രദ്ധ ആകര്‍ഷിച്ച
‘സിലേഷ്യന്‍ സ്‌പൈഡര്‍മാന്‍’ അര്‍ജന്റീനയില്‍ അറസ്റ്റില്‍. ഒരു വിധ സുരക്ഷ മുന്‍കരുതലുമില്ലാതെ 30 നില കെട്ടിടത്തിലേക്ക് കയറാന്‍ ശ്രമിച്ച സിലേഷ്യന്‍ സ്‌പൈഡര്‍മാന്‍ എന്നറിയപ്പെടുന്ന മാസിന്‍ ബാനോട്ടിനെയാണ് (36) പൊലീസ് അറസ്റ്റു ചെയ്തത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്‌സിലെ 30 നില കെട്ടിടത്തില്‍ വെറും കൈകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കയറാന്‍ ശ്രമിച്ചത്.

കെട്ടിടത്തിന്റെ 25 നിലകള്‍ കയറിയ ശേഷം അഗ്‌നിശമന സേനാംഗങ്ങള്‍ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് 30ലധികം അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സുകളും പൊലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കഴിഞ്ഞയാഴ്ച ഇതേ കെട്ടിടത്തില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

2019ല്‍ സമാനമായ സംഭവത്തില്‍ വാര്‍സയിലെ 557 അടി ഉയരമുള്ള മാരിയറ്റ് ഹോട്ടലില്‍ ഒരു സുരക്ഷയുമില്ലാതെ കയറിയതിന് ബനോട്ട് അറസ്റ്റിലായിരുന്നു.

യു.കെയിലെ 500 അടി പൊക്കമുള്ള ഹംബര്‍ ബ്രിഡ്ജ്, റൊമാനിയയിലെ 1000 അടി ഉയരമുള്ള ചിമ്മിനി, ബാഴ്സലോണയുടെ 380 അടി മെലിയ സ്‌കൈ എന്നിങ്ങനെ നിരവധി കെട്ടിടങ്ങളില്‍ കയറി അദ്ദേഹം ജനശ്രദ്ധ നേടിയിട്ടുണ്ട്. ബനോട്ടിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 3.02 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Top