നാഗവിളക്ക്​ മോഷ്ടിച്ച്​ കുളത്തിൽ ഉപേക്ഷിച്ചു; നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർ പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ൽ ​നി​ന്നും വ​ണ്ടി​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​നാ​ഗ​വി​ള​ക്കാ​ണ്​ പ്രതികൾ ഇ​ള​ക്കി​യെ​ടു​ത്തത്

നാഗവിളക്ക്​ മോഷ്ടിച്ച്​ കുളത്തിൽ ഉപേക്ഷിച്ചു; നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർ പിടിയിൽ
നാഗവിളക്ക്​ മോഷ്ടിച്ച്​ കുളത്തിൽ ഉപേക്ഷിച്ചു; നഗരസഭ കൗൺസിലർ അടക്കം മൂന്നുപേർ പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: നാഗവിളക്ക് മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ച നഗരസഭാ കൗൺസിലറടക്കം മൂന്നുപേർ പിടിയിലായി. ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ് വി​ഭാ​ഗം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ തി​ട്ട​മേ​ൽ ക​ണ്ണാ​ട്ട് വീ​ട്ടി​ൽ രാ​ജ​ൻ ക​ണ്ണാ​ട്ട് എ​ന്ന തോ​മ​സ് വ​ര്‍ഗീ​സ് (66), തി​ട്ട​മേ​ൽ കൊ​ച്ചു​കു​ന്നും​പു​റ​ത്ത് രാ​ജേ​ഷ്, പാ​ണ്ട​നാ​ട് കീ​ഴ്​​വ​ന്മ​ഴി ക​ള​ക്ക​ണ്ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ (49) എ​ന്നി​വ​രെ​യാ​ണ്​ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തത്.

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ൽ ​നി​ന്നും വ​ണ്ടി​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ശി​ലാ​നാ​ഗ​വി​ള​ക്കാ​ണ്​ പ്രതികൾ ഇ​ള​ക്കി​യെ​ടു​ത്ത് പെ​രു​ങ്കു​ളം​ കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തിയത്.

പ്രതികളിലൊരാളായ രാജന്‍ ക്ഷേ​ത്ര​ത്തി​ന്റെ വ​കയുള്ള ശി​ലാ​നാ​ഗ​വി​ള​ക്ക് രാജേഷ് കുഞ്ഞുമോൻ എന്നിവർക്ക് പ​ണം​ ന​ൽ​കി മോഷണം നടത്തുകയായിരുന്നു.പിന്നീട് ശി​ലാ​വി​ള​ക്ക് പെ​രു​ങ്കു​ളം ഭാ​ഗ​ത്തെ കു​ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് കടന്നു കളഞ്ഞു.

Top