കൊച്ചി: വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന സ്വദേശിനി കൗസല്യ (67) ആണ് മരിച്ചത്. മകന് ജോജോയെയാണ് പോലീസ് അറസ്റ് ചെയ്തത്.
അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു ജോജോ കൊലപാതകം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വീടിന്റെ ശുചിമുറിയില്‍ നിന്നും മാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്.