കാനഡയിലേക്ക് മാറണം, വേണ്ടെന്ന് അമ്മ; കുത്തിക്കൊലപ്പെടുത്തി മകൻ

കൊലപാതക ശേഷം യുവാവ് പിതാവിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറയുകയും ക്ഷമ ചോദിക്കുകയുമായിരുന്നു

കാനഡയിലേക്ക് മാറണം, വേണ്ടെന്ന് അമ്മ; കുത്തിക്കൊലപ്പെടുത്തി മകൻ
കാനഡയിലേക്ക് മാറണം, വേണ്ടെന്ന് അമ്മ; കുത്തിക്കൊലപ്പെടുത്തി മകൻ

ന്യൂ​ഡ​ൽ​ഹി: ജോലി കിട്ടി കാനഡയിലേക്ക് മാറി താമസിക്കാൻ സമ്മതിക്കാതിരുന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ. ഡൽഹിയിലെ ബ​ദർപൂർ ഏരിയയിലെ മൊ​ല​ർ​ബ​ന്ദി​ൽ നവംബർ ആറിനാണ് സംഭവം. കാനഡയിലേക്ക് പോകാൻ സമ്മതിക്കാതിരുന്ന അമ്മ ഗീ​ത (50) യെ മകൻ കൃ​ഷ്ണ​കാ​ന്ത് (31) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെയുള്ള പണം ക്രിപ്റ്റോ കറന്‍സിയാക്കുന്നത് കൊടുവള്ളിയില്‍

പിതാവ് സുർജീത് സിം​ഗ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കൊലപാതക ശേഷം യുവാവ് പിതാവിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറയുകയും ക്ഷമ ചോദിക്കുകയുമായിരുന്നു. ശേഷം മകൻ ഓടിരക്ഷപ്പെട്ടു. അതിനിടെ ​ഗീതയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊഴിൽ രഹിതനായ യുവാവ് ലഹരിക്ക് അടിമയാണ്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലേക്ക് പോകാൻ അനുവദിക്കണമെങ്കിൽ വിവാഹിതനാകണണെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

Top