മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം: 28 കാരനായ മകന്‍ അറസ്റ്റില്‍

പുത്തന്‍വീട്ടില്‍ മനോജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം: 28 കാരനായ മകന്‍ അറസ്റ്റില്‍
മദ്യപിച്ചെത്തി അമ്മയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം: 28 കാരനായ മകന്‍ അറസ്റ്റില്‍

ചടയമംഗലം: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിലായി. നിലമേല്‍ കൈതക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ മനോജി(28)നെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ മനോജ് അമ്മ സരസ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കറിക്കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.ആക്രമണത്തില്‍ സരസ്വതിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.മാതാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു തടയാന്‍ചെന്ന നാട്ടുകാരെയും പ്രതി ആക്രമിച്ചു.

ALSO READ: കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

കഴുത്തില്‍ അഞ്ചും കൈയില്‍ മൂന്നും തുന്നലുണ്ട്.ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സരസ്വതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പോലീസ് മനോജിന്റെ പേരില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ എന്‍.സുനീഷ്, എസ്.ഐ.മാരായ മോനിഷ്, ദിലീപ്, ജി.ഫ്രാങ്ക്ലിന്‍, സി.പി.ഒ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Top