CMDRF

വ്യാപക വിമർശനം ഏറ്റുവാങ്ങി ‘വിക്കി വിദ്യാ കാ വോ’ വാലയിലെ ഗാനം

മേരെ മെഹബൂബ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശിൽപ റാവുവുമാണ്

വ്യാപക വിമർശനം ഏറ്റുവാങ്ങി ‘വിക്കി വിദ്യാ കാ വോ’ വാലയിലെ ഗാനം
വ്യാപക വിമർശനം ഏറ്റുവാങ്ങി ‘വിക്കി വിദ്യാ കാ വോ’ വാലയിലെ ഗാനം

മുംബൈ: രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച ‘വിക്കി വിദ്യാ കാ വോ വാലാ’ വീഡിയോയിലെ പുതിയ ഗാനമായ മേരെ മെഹബൂബ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ഒരു ഗ്ലാമറസ് ഡാൻസ് നമ്പറാണ് ചിത്രം. എന്നാൽ ഗാനത്തിലെ ചില ഡാൻസ് സ്റ്റെപ്പുകൾ വ്യാപകമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങുന്നത്.

മേരെ മെഹബൂബ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശിൽപ റാവുവുമാണ്. മ്യൂസിക് വീഡിയോയിൽ തൃപ്തി ദിമ്രി നിലത്ത് കിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് തീർത്തും അശ്ലീലമാണ് എന്നാണ് സോഷ്യൽ മീ‍ഡിയ വിമർശനം ഉയരുന്നത്. ഗാനം പുറത്തിറങ്ങിയതിനുശേഷം ഈ രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്വിറ്ററും റെഡ്ഡിറ്റും വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്.

ഇത് തൃപ്തിക്ക് അപമാനമാണ്, എന്തൊരു ക്രിഞ്ചാണ് എന്നാണ് റെഡ്ഡിറ്റിലെ ഒരു പോസ്റ്റിൻറെ ടൈറ്റിൽ. ‘ ഇത് ചെയ്ത കൊറിയോഗ്രാഫറിനെ ജയിലിൽ പിടിച്ചിടേണ്ട രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്’ എന്നാണ് ഇതിന് വന്ന ഒരു കമൻറ്. തൃപ്തി നല്ലൊരു ഡാൻസറാണ് പിന്നെ എന്തിനാണ് ഇത്തരം മര്യാദയില്ലാത്ത സ്റ്റെപ്പുകൾ എന്നാണ് മറ്റൊരു കമൻറ്.

അനിമൽ എന്ന ചിത്രത്തിന് ശേഷം തൃപ്തിയെ ഒരു ഗ്ലാമർ ശരീരമായി മാത്രമാണ് ബോളിവുഡ് ഉപയോഗിക്കുന്നത് എന്ന് നടിയുടെ സമീപകാല ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പലരും പറയുന്നുണ്ട്. ബാഡ് ന്യൂസ് എന്ന അടുത്തിടെ ഇറങ്ങിയ ചിത്രത്തിലും തൃപ്തിയുടെ ഗ്ലാമാർ രംഗങ്ങൾ ഏറെയുണ്ട്. അനിമൽ സിനിമയ്ക്ക് മുൻപ് ലൈല മജ്നു, കോയൽ പോലുള്ള അഭിനയ പ്രധാന്യമേറിയ ചിത്രങ്ങളിൽ തൃപ്തി അഭിനയിച്ചിരുന്നു.

Also read: പുത്തൻ പോസ്റ്റർ പുറത്തുവിട്ട് ‘ബൈസൺ’

എന്നാൽ ഇവർക്ക് ആവശ്യമായ ശ്രദ്ധ ബോളിവുഡ് നൽകിയില്ല. ഗ്ലാമർ റോളിലേക്ക് വന്നപ്പോഴാണ് ഇവരെ നാഷണൽ ക്രഷ് ആക്കിയത് തുടങ്ങിയ വാദങ്ങളും ഉയരുന്നുണ്ട്. അനിമൽ എന്ന സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രം തൃപ്തിയെ ശരിക്കും ടൈപ്പ് കാസ്റ്റ് ചെയ്യിച്ചുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതേ സമയം ഒക്ടോബർ 11ന് പുറത്തിറങ്ങുന്ന വിക്കി ഔർ വിദ്യാ കാ വോ വാലാ വീഡിയോ ഒരു കോമഡി ചിത്രമാണ്. രാജ് ഷാൻഡിൽ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്‌സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റിൽ റോളിൽ എത്തുമ്പോൾ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അർച്ചന പുരൺ സിംഗ്, ടിക്കു തൽസാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Top