CMDRF

ആടുജീവിതത്തിലെ ‘ഓമനേ’എന്ന ഗാനം പുറത്തിറങ്ങി

ആടുജീവിതത്തിലെ ‘ഓമനേ’എന്ന ഗാനം പുറത്തിറങ്ങി
ആടുജീവിതത്തിലെ ‘ഓമനേ’എന്ന ഗാനം പുറത്തിറങ്ങി

പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതത്തിലെ ‘ഓമനേ’എന്ന ഗാനം പുറത്തിറങ്ങി. ചിന്മയിയും വിജയ് യേശുദാസും രക്ഷിത സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എആര്‍ റഹ്‌മാനാണ്. നജീബും ഭാര്യയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അടങ്ങിയിട്ടുള്ള മനോഹരമായ ഈ ഗാനത്തിന് തിയേറ്ററില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മാര്‍ച്ച് 28-ന് തിയേറ്ററുകളിലെത്തിയ ‘ആടുജീവിതം’ നൂറുകോടി കളക്ഷനും കടന്ന് മുന്നേറുകയാണ് ഇപ്പോഴും. വിഷു റിലീസുകള്‍ വന്നിട്ടും ആടുജീവിതത്തിന്റെ കളക്ഷന്‍ മുന്നേറുകയാണ്.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top