വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ

വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ്
വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. വിദേശകാര്യനയത്തിൽ ശക്തമായ നിലപാടെടുക്കുമെന്നാണ് ചുമതലയേറ്റെടുത്ത ദിസനായകെ വ്യക്തമാക്കുന്നത്. സൂറിച്ചിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മൊണോക്കിൾ മാസികയുമായുള്ള അഭിമുഖത്തിലാണ് ദിസനായകെ ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ കാലഘട്ടത്തിൽ ആഗോള ശത്രുതയിൽ വലിച്ചിഴയ്ക്കപ്പെടുന്നതിൽനിന്ന് ശ്രീലങ്ക മാറിനിൽക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏതെങ്കിലും ശക്തമായ രാജ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം ഇന്ത്യയും ചൈനയുമായും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിന്റെ അടുപ്പം സംതുലിതമായിരിക്കുമെന്നും വ്യക്തമാക്കി.

Also Read: ന്യൂയോർക്കിലേക്ക് നുഴഞ്ഞ് കയറി വെനസ്വേലൻ ക്രിമിനൽ സംഘം ട്രെൻ ഡി അരാഗ്വ

‘‘ഒരു ഭൂരാഷ്ട്ര കലഹത്തിലും ഞങ്ങൾ ഇടപെടില്ല. ഒരു രാജ്യത്തോടും സഖ്യമാകില്ല. ‘സാൻഡ്‌വിച്’ ആകാൻ താൽപര്യമില്ല, പ്രത്യേകിച്ചും ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ. ഇരു രാജ്യങ്ങളും മൂല്യമേറിയ സുഹൃത്തുക്കളാണ്. എപിപി സർക്കാർ പ്രതീക്ഷിക്കുന്നത് ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധമാണ്. യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു’’ – വിദേശകാര്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിസനായകെ നൽകിയ മറുപടി ഇങ്ങനെ.

പ്രാദേശിക സംഘർഷസാധ്യത നിലനിൽക്കുന്നതിനിടയിൽ പക്ഷപാത നിലപാടുമായി നിൽക്കുകയാണ് ശ്രീലങ്കയുടെ പരമാധികാരം നിലനിർത്താൻ മികച്ചതെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ആഗോള സൂപ്പർപവർ രാജ്യങ്ങളുടെ അധികാരവടംവലിക്കിടയിൽ ശ്രീലങ്ക കക്ഷിയാകില്ലെന്നുകൂടിയാണ് പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇപ്പോൾ വ്യക്തമാക്കിയത്.

Top